പത്തനംതിട്ട: ഭാരത ക്രൈസ്തവരുടെ പ്രഥമ വിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം മത് ഓർമ പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആണ് കൊടിയേറ്റുക.
ഉച്ചയ്ക്ക് രണ്ടിന് ആണ് കൊടിയേറുന്നത്. വെറ്റില വാനിലേക്ക് വിതറി ആയിരങ്ങൾ ചടങ്ങിൽ പങ്കാളികളാകും. രാവിലെ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മുഖ്യകാർമ്മികത്വം വഹിക്കും.
ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന പെരുനാളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികൾ സംബന്ധിക്കും.